
ദോഹ:നഗരവികസനത്തിനൊത്ത് സ്മാർട്ടും സുസ്ഥിരവുമായ ഗതാഗതസംവിധാനത്തിലൂടെ ഖത്തറിനെ ആധുനിക ഗതാഗത സംവിധാനങ്ങളുടെ മുൻനിര കേന്ദ്രമാക്കുകയാണ് മോവാസലാത്ത് (കർവ).
ഖത്തറിന്റെ ഔദ്യോഗിക പൊതുഗതാഗത സേവനദാതാവായ മോവാസലാത്ത് (കർവ) ആധുനികവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ശൃംഖലയിലൂടെ ഇതിനകം ആഗോളശ്രദ്ധേയമായിക്കഴിഞ്ഞു.
ടെസ്ല ഉൾപ്പെടെയുള്ള ആധുനിക ഇലക്ട്രിക് ലിമോസീനുകൾ വഴി സുസ്ഥിര ലക്ഷ്വറി ഗതാഗതം എന്ന ആശയം കർവമുന്നോട്ടുവയ്ക്കുന്നു.ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഫ്ലീറ്റിലൂടെ കർവ ടാക്സി-ലിമോസീൻ സേവനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സൗജന്യ വൈ-ഫൈ, മികച്ച എയർകണ്ടീഷനിംഗ്, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നു. ഭിന്നശേഷിക്കാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത വാഹനങ്ങളും ഫ്ലീറ്റിലുണ്ട്.
‘കർവ ടാക്സി’ ആപ്പിലൂടെ ക്യാഷ്, ഇലക്ട്രോണിക് പേയ്മെന്റ്, ബാങ്ക് കാർഡ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യപ്രദമായ പേയ്മെന്റ് മാർഗങ്ങളും ലഭ്യമാണ്.
പൊതു ബസുകൾ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ് സേവനങ്ങൾ എന്നിവയിലൂടെ മെട്രോ സ്റ്റേഷനുകളെയും പ്രധാന താമസ-വാണിജ്യ മേഖലകളെയും ബന്ധിപ്പിക്കുന്ന സമഗ്ര സംവിധാനവും കാര്യക്ഷമമാക്കിയ കർവ്
ഖത്തറിലെ പൊതുഗതാഗത രംഗത്ത് കുതിക്കുകയാണ്.










